കൊല്‍ക്കത്ത: പൊതുവായ പ്രശ്നങ്ങളില്മാത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ സി.പി.എം തയാറാണെന്ന് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റിനു പുറത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല.
മോദിസര്‍ക്കാറിന്റെ നയങ്ങള്‍ക്കും പൊതുവായ പ്രശ്നങ്ങള്‍ക്കുമെതിരെ പാര്‍ലമെന്റിനകത്തും പുറത്തും മറ്റു രാഷ്ട്രീയകക്ഷികളുമായി സഹകരിക്കുമെന്നതാണ് പാര്‍ട്ടി നിലപാട്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ രാഷ്ട്രപതിയെ സമീപിച്ചത് കോണ്‍ഗ്രസിനൊപ്പമാണ്. അത്തരത്തില്‍ പ്രത്യേക കാര്യങ്ങളില്‍ മാത്രമായിരിക്കും സഹകരണമെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.
ലളിത് മോദി വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
Discussion about this post