രാജ്യത്തുള്ളതില്‍ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ കീഴില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും ഉള്ളതിനാല്‍ എസ്.പി.യും , ബി.എസ്.പിയും പ്രധാനമന്ത്രിയെ ഭയക്കുന്നുവെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
സിബിഐയെയും എന്‍ഫോഴ്സ്മെന്റിനെയും ഞങ്ങള്‍ ഭയക്കുന്നു എന്നാണു രാഹുല്‍ ഗാന്ധി പറയുന്നത് . എന്നാല്‍ ഞങ്ങള്‍ ഒരു സ്ഥാപനത്തേയും ഭയപ്പെടുന്നില്ല . ഞങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അന്വേഷണം നടത്തി . മുലായം സിംഗ് യാദവിനെയും കുടുംബത്തിനുമെതിരെ പരാതി നല്കാന് പണം ഇറക്കിയത് കോണ്‍ഗ്രസാണ് . തനിക്കും കുടുംബത്തിനും എതിരെ പരാതി നല്കിയ വ്യക്തി കോണ്‍ഗ്രസിനോടും ബിജെപിയോടും കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത് അഖിലേഷ് പറഞ്ഞു .
Discussion about this post