അരുവിക്കരയില്‍ ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഇതിലൂടെ യുഡിഎഫിനെ വിജയിപ്പിക്കാനാണ് ബിജെപി ലക്ഷ്യമാക്കിയത്.
രണ്ടാം സ്ഥാനത്താകുമെന്നുള്ള പ്രചരണം ബോധപൂര്‍വ്വം ബിജെപി അഴിച്ചു വിടുകയായിരുന്നു. ഇതിലൂടെ ഭരണവിരുദ്ധവോട്ടുകള്‍ ഛിന്നഭിന്നമായി. എന്നാല്‍ ഇടതുപക്ഷം ഇതിനെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കും. ശക്തനായ സ്ഥാനാര്‍ഥിയെ ആണ് അവര്‍ നിര്‍ത്തിയത്.
രണ്ടാംസ്ഥാനത്തെത്തുമെന്ന് പ്രചരിപ്പിച്ചാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിലൂടെ യു.ഡി.എഫിനെ സഹായിക്കുവാനും ശ്രമിച്ചു. കൂടാതെ മറ്റുചില പാര്‍ട്ടിക്കാരും ശക്തമായ പ്രചരണമാണ് നടത്തിയത്. ഇത് കേരളരാഷ്ട്രീയത്തിലെ ഒരു പുതിയ പ്രവണതയാണെന്നും കോടിയേരി പറഞ്ഞു.
Discussion about this post