സുരേഷ് ഗോപി സുഹൃത്താണെങ്കിലും വോട്ടു ചെയ്യാനാവില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നടന്‍ ഇന്നസെന്റ്. കഴിഞ്ഞ തവണ സുരേഷ് ഗോപി തനിക്കു വേണ്ടി പ്രചാരണത്തിന് വന്നിരുന്നു. ഇക്കുറി അദ്ദേഹം വേറെ പാര്‍ട്ടിയിലാണ്. അതുകൊണ്ട് സുരേഷ് ഗോപിയെ പിന്തുണയ്ക്കാനാവില്ല. തൃശൂരിലെ വോട്ടര്‍ ആയിട്ടും സുരേഷ് ഗോപി തന്നോടു വോട്ടു ചോദിച്ചില്ലെന്നും ഇന്നസെന്റ് പറഞ്ഞു. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര രംഗത്തുള്ള പലര്‍ക്കും തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്താന്‍ പല തടസങ്ങളുമുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. ഇക്കുറി തനിക്കു വേണ്ടി മമ്മൂട്ടി പ്രചാരണത്തിന് എത്തിയിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.
Discussion about this post