ലൈസൻസ് ഇല്ലാത്ത ബുക്കിങ് ഏജൻസികൾ ഉടൻ അടച്ചുപൂട്ടുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഏജൻസികൾക്ക് നോട്ടീസ് അയച്ചു. 23 ബസുകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.പെർമിറ്റ് ചട്ടം ലംഘിച്ച വാഹനങ്ങൾക്ക് 5000 രൂപ പിഴയും ചുമത്തി. കല്ലടയുടെ ആറ് ബസുകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.അമിത നിരക്ക് ഈടാക്കൽ ,സാധനങ്ങൾ കടത്തൽ എന്നിവയ്ക്കാണ് പിഴ ഈടാക്കിയിരിക്കുന്നത്.
ഓപ്പറേഷൻ നെറ്റ് റൈഡിന്റെ ഭാഗമായിട്ടാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഏജൻസികൾ ഒരാഴ്ചയ്ക്കകം ലൈസൻസ് എടുക്കണമെന്ന് ഗതാഗത കമ്മീഷൻ ഉത്തരവിട്ടു. അതേസമയം സുരേഷ് കല്ലടയുടെ തിരുവന്തപുരത്തെ ബുക്കിങ് ഏജസിക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.
കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടിയാണ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്. ഇത് സംബന്ധിച്ച് ചെക് പോസ്റ്റുകളിൽ വ്യാപക പരിശോധന നടക്കുകയാണ്. ജിഎസ്ടി വകുപ്പുമായി ചേർന്ന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഒരാഴ്ചക്കകം ജിപിഎസ് ഘടിപ്പിക്കാനും ബസുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അന്തർസംസ്ഥാന സർവീസായ കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.ഞായർ പുലർച്ചെ നാലുമണിയോടെ വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നിൽ നിർത്തിയ ബസിൽ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്.
Discussion about this post