തിരുവനന്തപുരം: ഇടത് മുന്നണി അരുവിക്കരയില്‍ തോറ്റുവെന്ന് വോട്ട് എണ്ണുന്നതിന്റെ തേലദിവസം തന്നെ സമ്മതിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ബിജെപിയ്ക്ക് അനുകൂലമായ വോട്ട് ചോര്‍ച്ചയുണ്ടായി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് ബോധ്യപ്പെട്ടുവെന്നും മുരളീധരന് പറഞ്ഞു.
ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടുവെന്നും, അതിന് കാരണം ബിജെപിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. ബിജെപിയുടെ സ്വാധീനമാണ് വോട്ട് വിഭജിക്കാന്‍ ഇടയാക്കിയതെന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍.
Discussion about this post