പെരുമാറ്റ ചട്ടം നിലനില്‍ക്കെ പോലീസില്‍ സ്ഥലം മാറ്റ നീക്കം. വയനാട് ജില്ലാ പോലീസ് മേധാവിയാണ് ചട്ടലംഘനം നടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
വോട്ടെണ്ണല്‍ നടക്കുന്ന ഈ മാസം ഇരുപത്തിമൂന്ന് വരെ പെരുമാറ്റചട്ടം നിലനില്‍ക്കെയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി വയനാട് ജില്ലാ പോലീസ് മേധാവി പൊതു സ്ഥലം മാറ്റത്തിന്റെ ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ അടിയന്തര പദ്ധതികള്‍ക്ക് ഇളവ് നല്‍കുക മാത്രം ചെയ്യുന്ന സാഹചര്യത്തിലാണ് വയനാട് ജില്ലാ പോലീസ് മേധാവി സുകുമാരന്‍ നെല്ലറയുടെ ഉത്തരവ്. മെയ് അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ നല്‍കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തീരുമാനിച്ചതിനാല്‍ പൊതുസ്ഥലം മാറ്റം നടന്നിട്ടില്ല. പോസ്റ്റല്‍ വോട്ടുകള്‍ നല്‍കാത്ത പോലീസുകാരെ സ്ഥലംമാറ്റുമെന്ന് ഭീക്ഷണി ഉണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ വിവാദം. പോലീസിലെ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമറി നടത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ സ്ഥലം മാറ്റ ഉത്തരവ്. ഇതോടെ ചട്ടലംഘനം കൂടിയായി ഇത് മാറും. സമാനമായ നീക്കം മറ്റ് ജില്ലകളില്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
Discussion about this post