ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു. ഏപ്രില്‍ 16ന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി ഫയല്‍ ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി.മറ്റൊരാളുമായുള്ള പ്രണയം ചാനല്‍ പരിപാടിക്കിടെ പേര് വെളിപ്പെടുത്താതെ സൂചിപ്പിച്ചതും വാര്‍ത്തയായിരുന്നു.
2008 ലാണ് റിമി ടോമി വിവാഹിതയാകുന്നത്. റോയ്സാണ് ഭര്‍ത്താവ്. 11 വര്‍ഷത്തെ വിവാഹജീവീതത്തിനു ശേഷമാണ് ഇവര്‍ പിരിയുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്നതാണ് ആദ്യത്തെ ഗാനം.
മീശമാധവന്, വലത്തോട്ടുതിരിഞ്ഞാല്‍ നാലാമത്തെ വീട്, ഫ്രീഡം,
ചതിക്കാത്ത ചന്തു, കല്യാണക്കുറിമാനം, പട്ടണത്തില്‍ സുന്ദരന്‍, ഉദയനാണ് താരം, ബസ് കണ്ടക്ടര്‍, ബല്‍റാം V/s താരാദാസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളില്‍ റിമി പാടിയിട്ടുണ്ട്. ഇതിന് പുറമെ, അഞ്ച് സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നീ ചിത്രങ്ങളില്‍ റിമി വേഷമിട്ടിട്ടുമുണ്ട്.
Discussion about this post