എറണാകുളത്ത് വടക്കന്‍ പറവൂരില്‍ കെഎസ്ഇബി ടവര്നിര്മ്മാണത്തിന് വെട്ടിത്തെളിച്ച ശാന്തിവനം സംരക്ഷിക്കാന്‍ എബിവിപിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു.
200 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുക , കാവുകള്‍ക്കും കുളങ്ങള്‍ക്കും കേടുപാട് പറ്റാത്തവണ്ണം പദ്ധതിതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുക എന്നീ ആവശ്യങ്ങളാണ് എബിവിപി മുന്നോട്ട് വെയ്ക്കുന്നത്.
കെഎസ്ഇബിയുടെ ടവര്‍ സ്ഥാപിയ്ക്കുന്നതിനു വേണ്ടിയാണ് ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്.ടവര്നിര്മ്മാണത്തിനുള്ള പൈലിങ്ങ് ശാന്തിവനത്തില്‍ ആരംഭിച്ചു കഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ
ബാക്കിയുള്ള കാവുകള്‍ കാടുകളും ഇതിന്റെ ചെളിയും മണ്ണും മൂലം നശിച്ചു തുടങ്ങിയതായും സ്ഥലം സന്ദര്‍ശിച്ച എബിവിപി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ഇലക്ട്രിക് ലൈന്‍ വലിയ്ക്കാന്‍ മറ്റൊരു എളുപ്പവഴി ,ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ വാശിപിടിച്ചാണ് ഇപ്പോള്‍ പദ്ധതി ഈ രീതിയില്‍ നടപ്പിലാക്കുന്നതെന്നാണ് എബിവിപിയുടെ ആരോപണം. കെഎസ്ഇബി മുന്‍ ചെയര്‍മാന്റെ മകന്റെ ഭൂമി വഴി ഉണ്ടെന്നും അതിനെ സംരക്ഷിയ്ക്കാനാണ് മറ്റൊരു വളഞ്ഞ വഴിയിലൂടെ ശാന്തി വനം വെട്ടി നശിപ്പിയ്ക്കുന്നതെന്നും എബിവിപി ആരോപിച്ചു.
Discussion about this post