ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിനെ എറണാകുളം സബ് ജയലില്‍ നിന്ന് കൊച്ചി കലൂരിലുള്ള എന്‍ഐഎ കോടതിയില്‍ എത്തിച്ചത് പ്രൈവറ്റ് ബസില്‍.
ഹൈക്കോടതിക്ക് സമീപത്ത് നിന്ന് രണ്ട് പൊലീസുകാര്‍ക്കൊപ്പമാണ് ഇയാളെ പ്രൈവറ്റ് ബസില്‍ കൊണ്ടു വന്നത്. പൊലീസുകാരുടെ കൈയില്‍ ആയുധങ്ങളുമുണ്ടായിരുന്നില്ല.
ഇക്കാര്യത്തില്‍ കേരള പൊലീസിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിരുന്നില്ലെന്നാണ് എന്‍ഐഎ അധികൃതര്‍ പറയുന്നത്. അതേസമയം എന്‍ഐഎ കേസുകളില്‍ വിചാരണയടക്കം നടക്കുന്ന സമയത്ത് കോടതിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കാറുള്ളത്.
കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയായ, സിറിയയിലുള്ള ഐഎസ് കമാന്‍ഡര്‍ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശപ്രകാരം കേരളത്തില്‍ പലയിടങ്ങളില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.
Discussion about this post