പാലാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയോട് സീറ്റ് ആവശ്യപ്പെടാൻ ജനപക്ഷം തീരുമാനിച്ചു. ബിജെപിയുമായി ചർച്ച നടത്തി സ്ഥാനാർഥി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചർച്ചകൾ ആരംഭിക്കാനാണ് തീരുമാനം. പാർട്ടിയുടെ പേര് ജനപക്ഷം സെക്യുലറായി മാറ്റി. പാർട്ടി ചെയർമാനായി ഷോൺ ജോർജിനെ തിരഞ്ഞെടുത്തു. പി.സി.ജോർജി പാർട്ടി രക്ഷാധികാരിയായി തുടരും.പാലായില്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയായേക്കുമെന്നും സൂചനയുണ്ട്.
കേരളാ ജനപക്ഷത്തിന്റെ നിലവിലുള്ള മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. പുതിയ കമ്മറ്റികൾ ജൂണിനുള്ളിൽ തെരഞ്ഞെടുക്കുമെന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു.
Discussion about this post