ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നതിനു പന്തളം കൊട്ടാരം പ്രതിനിധികള്‍ മീനാക്ഷി ലേഖി എംപിക്കു നന്ദി അറിയിച്ചു. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ അടക്കമുള്ളവരാണ് ഡല്‍ഹിയിലെത്തി മീനാക്ഷി ലേഖിയെ കണ്ടത്. ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ത്ത മീനാക്ഷി ലേഖിക്ക് തമിഴ്നാട്ടിലെയും കേരളത്തിലെയും ഭക്തജനങ്ങള്‍ ഇന്നലെ ഡല്‍ഹിയില്‍ നല്കിയ സ്വീകരണ ചടങ്ങിനിടെയാണു പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍ മീനാക്ഷി ലേഖിയെ കണ്ടത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മീനാക്ഷി ലേഖി സ്വീകരിച്ച നിലപാടുകള്‍ക്കു നന്ദി അറിയിച്ചതായും തുടര്‍ന്നും പിന്തുണ അഭ്യര്‍ഥിച്ചതായും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ നിലപാടു സ്വീകരിച്ച എംപിയാണ് മീനാക്ഷി ലേഖി. പാര്‍ലമെന്റ് പ്രിവിലേജ് കമ്മറ്റിയുടെ അധ്യക്ഷയുമാണ് അവർ.
Discussion about this post