ഇന്ത്യയിലെ പ്രളയദുരന്തകൾക്ക് അറുതി വരുത്താനായി ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ പ്രളയ മുന്നറിയിപ്പ് ലക്ഷ്യമിട്ട് വൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
ഇന്ത്യയിൽ ഇനി പ്രളയ ദുരന്തം ആവര്‍ത്തിക്കാതിക്കാൻ . ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കൃത്യമായ കാലാവസ്ഥ പ്രവചനം നടത്തുന്നതാണ് പദ്ധതി . കേന്ദ്ര ജലവിഭവ മന്ത്രാലയവുമായി ചേർന്നാണ് ഗൂഗിളിന്റെ പ്രളയ മുന്നറിയിപ്പ് പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായി മുൻവര്‍ഷങ്ങളിലെ മഴ, പ്രളയം, പ്രകൃതി ദുരന്തങ്ങൾ എന്നിവയുടെ എല്ലാ ഡേറ്റകൾ ഗൂഗിളിനു കൈമാറും .
ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ സോഷ്യൽ ഗുഡ് എന്ന പദ്ധതിയുടെ ഭാഗമായാണ് കാലാവസ്ഥാ പ്രവചന പദ്ധതി നടപ്പിലാക്കുന്നത്. മുന്നറിയിപ്പുകളെല്ലാം പെട്ടെന്ന് തന്നെ ഗൂഗിൾ സെർച്ച് വഴി ജനങ്ങളിലെത്തിക്കും.
ഇതിലൂടെ പ്രളയദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കുമെന്നാണ് ഗൂഗിള്‍ ഇന്ത്യയുടെ പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പ്രളയമെന്നും ഓരോ വർഷവും 250 ദശലക്ഷം പേരാണ് പ്രളയബാധിതരാകുന്നതെന്നും ഗൂഗിൾ നേരത്തെ പുറത്തിറക്കിയ ഗ്രാഫിക്സിലുണ്ടായിരുന്നു.
ശാസ്ത്രത്തിന്റെയും നിർമിത ബുദ്ധിയുടെയും പിന്തുണയോടെ പെട്ടെന്ന് തന്നെ, കൃത്യമായ പ്രളയ മുന്നറിയിപ്പുകൾ നൽകാനാകും. അപകടകരമായ പ്രദേശങ്ങൾ അതിവേഗം കണ്ടെത്തി റിപ്പോർട്ട് ചെയ്യാനുമാകും .
Discussion about this post