ചെന്നൈ: തെന്നിന്ത്യയില്‍ തിരക്കുള്ള താരമായ കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേരുന്നുവെന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി അമ്മ മേനക സുരേഷ്. കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകളായ കീര്‍ത്തി ബിജെപിയില്‍ ചേര്‍ന്നുവെന്നും ചേരുന്നുവെന്നുമടക്കമുള്ള പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് വിശദീകരണം.
ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം. ഞാനും ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും കീര്‍ത്തി സുരേഷ് ബിജെപിയിലേക്കന്നും വാര്‍ത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താല്പര്യമുണ്ട്. എന്നാല്‍ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്പര്യം പ്രകടിപ്പിച്ചിട്ടില്ല- മേനക പറയുന്നു.അച്ഛന് സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീര്‍ത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം.
Discussion about this post