ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിക്ക് നേരെ അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ . കൽക്കട്ട സർവകലാശാല ക്യാമ്പസിൽ നിന്ന് അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായി . അക്രമാസക്തരായ തൃണമൂൽ പ്രവർത്തകർ വാഹനങ്ങളും കത്തിച്ചു .
കൊൽക്കത്ത നഗരത്തിൽ നിന്ന് നോർത്ത് കൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് അമിത് ഷായുടെ റാലി സംഘടിപ്പിച്ചിരുന്നത് . ആയിരക്കണക്കിന് പ്രവർത്തകരാണ് കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്തത് . ബി.ജെ.പി. റാലി കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു.
രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തിയവരെ ജയ് ശ്രീറാം വിളികൾ കൊണ്ട് ബിജെപി പ്രവർത്തകർ നേരിട്ടു .തൃണമൂല്‍ പ്രവര്‍ത്തകരെ ക്യാമ്പസിനകത്താക്കി സര്‍വകലാശാലയുടെ ഗേറ്റുകളെല്ലാം പോലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന തൃണമൂൽ പ്രവർത്തകർ വാഹനങ്ങൾ കത്തിച്ചത് .
Discussion about this post