തനിക്കെതിരെ ഐപിഎല്‍ മുന്‍ ചെയര്മാന് ലളിത് മോദി ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളി ബിജെപി എംപി വരുണ്‍ ഗാന്ധി. ലളിത് മോദിയെ സഹായിക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിട്ടില്ല എന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ലളിത് മോദി തന്നില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് അനാവശ്യമായി പേരുകള്‍ വിവാദത്തിലേയ്ക്ക് വലിച്ചിഴക്കുന്നത് എന്നും വരുണ്‍ ആരോപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സഹായത്തോടെ മോദി ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാമെന്ന് വരുണ്‍ വാഗ്ദാനം ചെയ്തു എന്നായിരുന്നു ലളിത് മോദിയുടെ വെളിപ്പെടുത്തല്‍.
Discussion about this post