അഫ്ഗാനിസ്ഥാലിനെ പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. 20 യോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോഡിന് സമീപത്ത് നിറുത്തിയിട്ടിരുന്ന ബൈക്കില്‍ വെച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒബാ ജില്ലയിലാണ് ആക്രമണമുണ്ടായത്. റിമോട്ട് നിയന്ത്രിത ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചത് എന്ന് പ്രവിശ്യ ഗവര്‍ണര്‍ വക്താവ് ജലാനി ഫര്‍ഹാദ് പറഞ്ഞു . ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തട്ടില്ല.
കിഴക്കന്‍ പ്രവിശ്യയായ ഹൊറാത്തില് ഇന്ന് നടന്ന സ്ഫോടനത്തില്‍ രണ്ട്പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post