തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപ്പിടിത്തം. പഴവങ്ങാടി റോഡില്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പര്‍ല മാര്‍ട്ട് എന്ന വ്യാപാരസ്ഥാപനത്തിലാണ്.ഫയര്‍ഫോഴ്സും മറ്റും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ ആരുമില്ലെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
അതേസമയം കടയ്ക്ക് തൊട്ടടുത്തുള്ള വീടുകളിലേക്കും തീ പടരുന്നുണ്ട്. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീയണയ്ക്കുന്നതിനിടെ ഒരു ഫയര്മാന് പരിക്കേറ്റു. ഫയര്മാന് സന്തോഷിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post