മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ കേന്ദര സര്‍ക്കാര്‍ തള്ളി. ഡാമിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം ആവശ്യപ്പെടാതെ സിഐഎസ്എഫ് സുരക്ഷ അനുവദിക്കാന്‍ സാധിക്കില്ല. ഇക്കാര്യം പലതവണ രേഖാമൂലം തമിഴ്‌നാടിനെ അറിയിച്ചിട്ടുള്ളതാണെന്നും കേന്ദ്രം പറഞ്ഞു.
ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. ഡാമിന് നിലവില്‍ കോരളാ പോലീസും വനം വകുപ്പും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ തൃപ്തികരമാണ്. ഇക്കാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ തീരുമാനത്തോട് യോജിക്കുന്നതായും കേന്ദ്രം അറിയിച്ചു.
Discussion about this post