കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണ്ണാടക ഗവര്‍ണറുമായിരുന്ന എച്ച് ആര് ഭരദ്വാജ്.യുവജനങ്ങളെ നയിക്കേണ്ട നേതാവാണ് രാഹുല്‍ ഗാന്ധി എന്നാല്‍ മുതിര്‍ന്ന നേതാക്കളുമായി ബന്ധം പുലര്‍ത്താനോ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നതിനോ രാഹുല്‍ ഗാന്ധി വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മന് മോഹന്‍ സിങ് മന്ത്രിസഭയില്‍ അംഗമായി കാര്യങ്ങള്‍ പഠിക്കാന്‍ രാഹുല്‍ ശ്രമിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ അഴിമതി ആരോപണങ്ങളെ അവഗണിച്ചു എന്ന ആരോപണം സോണിയാ ഗാന്ധിക്കു നേരെയും ഭരദ്വാജ് ഉയര്‍ത്തിയിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിന്റെ പതനത്തിനു കാരണം ഇതായിരുന്നു എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന് അറിവുള്ളതിനാലാണ് കര്‍ണ്ണാടക ഗവര്‍ണറായിരുന്ന കാലത്ത് നിരന്തരം അപേക്ഷകളുണ്ടായിട്ടും മത്സരങ്ങള്‍ കാണാന്‍ താന്‍ തയ്യാറാകാഞ്ഞത് എന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Discussion about this post