മുംബൈ: മകള്‍ സാറായ്ക്കൊപ്പം നിന്നുള്ള സച്ചിന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത സെല്‍ഫി വിത്ത് ഡോട്ടര്‍ ക്യാമ്പയ്നില്‍ പങ്കാളിയാകാനാണ് സച്ചിന് ടെണ്ടുല്‍ക്കര്‍ മകള്‍ക്കൊപ്പംനിന്നു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ചിത്രത്തിന് ഇതിനൊടകം പത്ത് ലക്ഷത്തോളം ലൈക്കുകളും നിരവധി കമന്റ്സുകളും ലഭിച്ചു. പ്രമുഖരടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയുടെ സെല്‍ഫി വിത്ത് ഡോട്ടര്‍ കാമ്പയിനില്‍ അണിനിരക്കുന്നത്.
പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയമാണ് സെല്‍ഫി വിത്ത് ഡോട്ടര്‍.
Discussion about this post