എംപിമാരുടെ ആനുകൂല്യങ്ങള്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപി എംപി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. എംപിമാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ബിജെപി പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ചിരുന്നത്.
മുന്‍ എംപി മാരുടെ പെന്ഷന് 75 ശതമാനം വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പുനര്‍ നിര്‍ണ്ണയിക്കാനുള്ള സംവിധാനത്തിനു സമാനമായ ഓട്ടോമാറ്റിക് സംവിധാനം എംപിമാരുടെ ശമ്പളം നിര്‍ണ്ണയിക്കുന്നതിനു വേണ്ടി കൊണ്ടുവരണമെന്നതടക്കം 30 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം തള്ളിയത്.
Discussion about this post