പരിസ്ഥിതിയും വനസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഉന്നല്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരിസ്ഥിതി ചാനല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര പരിസ്ഥിതി കാര്യ മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമേ പുതിയതായി സംപ്രേഷണം ആരംഭിച്ച ദൂരദര്‍ശന്‍ കിസാന്‍ ചാനലില്‍ പരിസ്ഥിതിയെ പറ്റി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രത്യേക പരിപാടി ആരംഭിക്കാനും ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാരിസ്ഥിതിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രത്യേക ടെലിവിഷന്‍ ചാനല്‍ ആരംഭിക്കണമെന്നതാണ് ആഗ്രഹമെന്നും എന്നാല്‍ അത്തരം ഒരു സംരംഭത്തിന് വന്‍ മുതല്‍മുടക്ക് ആവശ്യമായതിനാലാണ് ഓണ്‍ലൈന്‍ പരിസ്ഥിതി ചാനല്‍ എന്ന ആശയത്തിലേയ്ക്ക് സര്‍ക്കാര്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.ഈ തിരിച്ചറിവാണ് ഇത്തരം ഒരു തീരുമാനമെടുക്കാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post