ദക്ഷിണേഷ്യയില്‍ സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം പാക്കിസ്ഥാന് ആണെന്ന് അമേരിക്ക. പാക്കിസ്ഥാന് കേന്ദ്രീകരിച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന് ബാധ്യതയുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.
പാക്കിസ്ഥാന് കേന്ദ്രീകരിച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം . ഈ ഭീകരസംഘടനകള്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനും ആയുധം വാങ്ങിക്കാനും അതിര്‍ത്തി മറികടന്ന് ഇന്ത്യയില്‍ പ്രവേശിച്ച് ആക്രമണങ്ങള്‍ നടത്താനുമുള്ള സാഹചര്യം ഇല്ലാതാകണം എന്നാണ് അമേരിക്കയുടെ ആഗ്രഹം എന്ന് അമേരിക്കന്‍ വക്താവ് പിടിഐ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ശക്തമായ നടപടിയുണ്ടാവണം. അതിനു സാധിക്കാതെ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കാന്‍ സാധ്യമാകില്ല. പാക്കിസ്ഥാന് തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ട്. അതിനാല്‍ മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ പാക്കിസ്ഥാന് മുന്‍കൈ എടുക്കണം . ഇന്ത്യയ്ക്കും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്ക എല്ലാവിധ സഹകരണവും പ്രോത്സാഹനവും നല്‍കുമെന്നും യു.എസ് വക്താവ് പറഞ്ഞു.
ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് അറിയിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ് . പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളിയിരുന്നു.
Discussion about this post