ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക്. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തില്‍ കൈവിരലിനേറ്റ പരിക്കാണ് വില്ലനായത്.
ഓസീസ് താരം നേഥൻ കൂൾട്ടർനൈലിന്റെ ബൗൺസർ പതിച്ചാണ് ധവാനു പരുക്കേറ്റത്. സ്കാനിംഗില്‍ വിരലിന് പൊട്ടലുണ്ട് എന്ന് വ്യക്തമായ സാഹചര്യത്തില്‍ മൂന്ന് ആഴ്ചക്കാലത്തേക്ക് കളത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. ധവാന് പകരക്കാരനായി പുതിയ ഒരാളെ ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തും. ഋഷഭ് പന്ത് , ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം.
ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോർഡുള്ള ധവാന്റെ പരുക്ക് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ്.
Discussion about this post