സൽമാൻഖാനും കത്രീന കൈഫും ഒരുമിക്കുന്ന ബോളിവുഡ് ചിത്രം ഭരത് 200 കോടി ക്ലബ്ബിലേക്ക്. പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്തിയ ചിത്രം ബുധനാഴ്ച മാത്രം നേടിയത് 6.75 കോടി രൂപയാണ്.റീലീസ് ചെയ്ത് എട്ട് ദിവസം പിന്നിടുമ്പോൾ 170 കോടി നേടി വിജയകരമായി പ്രദർശനം തുടരുന്നു.ബോക്സ് ഓഫീസ് ഇന്ത്യയാണ് കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്.
അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് ആരാധാകരുടെ പ്രതീക്ഷ. നിലവിലെ ട്രെൻഡ് അനുസരിച്ച് ചിത്രം 300 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് കരുതുന്നത്.ബോക്സ് ഓഫീസ് ഇന്ത്യയുടെ റിപ്പോർ്ട്ടുകൾ അനുസരിച്ച് ഡൽഹി, യുപി, കിഴക്കൻ പഞ്ചാബ് എന്നിവിടങ്ങളിൽ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
കത്രീന കൈഫും സൽമാൻഖാനും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത.സൽമാൻഖാൻ ചിത്രത്തോട് മത്സരിക്കാൻ മറ്റു ചിത്രങ്ങളും ബോളിവുഡിൽ പ്രദർശനത്തിന് എത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സുനിൽ ഗ്രോവർ, ജാക്കി ഷറഫ്, ദിഷ പട്ടാനി, സോനാലി കുൽക്കർണി, തബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. അലിയും സൽമാനും ഒരുമിച്ച സുൽത്താൻ, ടൈഗർ സിന്ദാ ഹേ തുടങ്ങിയ ചിത്രങ്ങൾ 300 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
Discussion about this post