അച്ഛനായുളള ഒരു ദിനം.. അത് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ വിവിധ സ്റ്റാർട്ട് അപ്പുകൾ. അച്ഛന് അപ്രതീക്ഷിത സമ്മാനങ്ങൾ ഒരുക്കാൻ അവസാനം ഓടി നടക്കേണ്ടതില്ല.ജൂൺ 16 നാണ് ഫാദേഴ്സ് ഡേ വരുന്നത്. ഇന്ത്യയുടെ വിവിധ സ്റ്റാർട്ട് അപ്പുകൾ ഒരുമയോടെ പുതിയ ആശയങ്ങൾ ഉൾക്കൊളളുന്ന അപ്രതീക്ഷിത സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
വ്യക്തിപരവും,ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതുമായ മനോഹര സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്നതിനൊപ്പം ഓരോ സ്റ്റാർട്ട് അപ്പും അവരവരുടെ പുതിയ ആശയങ്ങളും ഇവിടെ എത്തിക്കുന്നു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഔട്ട് ബോക്്സ് ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ സമ്മാനങ്ങള ആണ് അവസാന നിമിഷം നൽകാൻ പോകുന്നത്. ഇതിൽ അച്ഛനോടുളള സ്നേഹം അത് കത്തിലൂടെ പ്രകടിപ്പിക്കാനുളള അവസരം നൽകുന്നു. കത്തുകളാണ് ഇവരുടെ പ്രത്യേകത.
അച്ഛന് മാത്രമല്ല, മുത്തച്ഛനും അമ്മാവന്മാർക്കും ഒക്കെ സമ്മാനം നൽകാവുന്ന രീതിയിലാണ് വരുന്നത് സഹ സ്ഥാപക സുകൃതി അഗർവാൾ പറയുന്നു. 25 മുതൽ 40 വരെ പ്രായമുളളവർക്ക് ട്രെൻഡി ഗിഫ്റ്റുകളും ഉണ്ട്. ഇതിനായുളള സമ്മാന പൊതികൾ ഇവിടെ എത്തി കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തോളമായി 24 മണിക്കൂറും ഞങ്ങളുടെ ടീം ജോലി ചെയ്യുകയാണ്. ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് ട്രെൻഡിന് അനുസരിച്ചുളള ഗിഫ്റ്റുകൾ ഒരുക്കാനാണ് ഇവർ ഒരുമിക്കുന്നത് .
പെർഫ്യൂം, ഫ്രെയിം, കിറ്റുകൾ പോലെ പലതും ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ കൗതുകമുളള ലെറ്ററുകളും ഒരുക്കിയിട്ടുണ്ട്.ഗ്രേറ്റ് ഇന്ത്യൻഫാദർ എന്ന ആശയത്തിൽ കപ്പുകൾ ആണ് ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒയേ ഹാപ്പി ഒരുക്കിയിരിക്കുന്നത്.
Discussion about this post