ലോക കപ്പിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം ഞായറാഴ്ച നടക്കും. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ വരാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം ആരാധകരെ ഇപ്പോഴെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.
ഓപ്പണർ ശിഖർ ധവാന്റെ അഭാവം ടീമിന് ചെറിയൊരു തലവേദനയാകുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായി നടന്ന മത്സരത്തിൽ ഓപ്പണർ ശിഖർ ധവാന്റെ തളളവിരലിനാണ് പരിക്കേറ്റത്. എന്നാൽ ഈ ലോകകപ്പ് മത്സരത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിൽ മികച്ച കൂട്ട് കെട്ട് ഒരുക്കാനാണ് ഇന്ത്യയുടെ തീരുമാനം.ഇടം കൈയ്യൻ ബാറ്റ്സ്മാനെ തന്നെ പകരക്കാരനായി ഇറക്കാനാണ് തീരുമാനം.
ഫൈനൽ മത്സരങ്ങളാകുമ്പോഴേക്കും ശിഖർ ധവാൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷ മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കർ പ്രകടിപ്പിച്ചു. ഈ ഘട്ടത്തിൽ അദ്ദേഹത്തിന് വിശ്രമം ആണ് ആവശ്യം. പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് കളിക്കാനാകും.2009ൽ ന്യൂസിലാൻഡുമായി മടന്ന മത്സരത്തിൽ തനിക്ക് ഇതു പോലെ വിരലുകൾക്ക് പരിക്കേറ്റിരുന്നു. ആ കൈ കൊണ്ട് തന്നെ കളിക്കുകയും ചെയ്തിരുന്നു സച്ചിൻ കൂട്ടിച്ചേർത്തു
Discussion about this post