ഇന്ന് വിപ്ലവനായകന് ചെഗുവേരയുടെ ജന്മദിനമാണ്.ചെഗുവേരയ്ക്ക് ജന്മദിനാശംസയുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍.
ധാരാളം ആളുകള്‍ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ ചെഗുവേരയ്ക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രിയതാരത്തിന്റെ ആശംസയില്‍ കമന്റിലൂടെ വിയോജിപ്പ് അറിയിച്ചും ധാരാളം ആരാധകര്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/PrithvirajSukumaran/photos/a.458920757496327/2250251105029941/?type=3&__xts__%5B0%5D=68.ARA7VZcBzRymvdGKmcf6N6iOC65c4otnFcO5Q5telmlSsjr-tLMw0H5U0T6L3AoUq_Xer_YYDNxoZdMW-cJAtJ0F6Nsp0yB5IzJ3yQ6vXuYq98BT4_loYQacp5DnGKKA2GH4u-0hih8WqHUsAv-PDhM_PkkVNE7Ykbn1oddab1mbRNb4CuUqrSrUXuUNWSnW1uVbu5lRvQyXxlc4ychjDHC9NN_9w5_liLSzzyJxa2umQZ-BOb9ddjEiNNkBTtQz-q6JOM9HmF0zFTBX2j2Lv_yoZuMY7mZ0kH6B8I8XFqyihXfHOeZ2sNFNSDbO4kO3ZWf2O1mPsNyRGvKikoaWSTqFmw&__tn__=-R
‘മിസ്റ്റര്‍ പ്രീഥ്വിരാജ് ഞാന്‍ താങ്കളുടെ പേജ് അണ്‍ലൈക്ക് ചെയ്യുന്നു ഞങ്ങളുടെ വീര സവര്‍ക്കരുടെ ജന്മദിനത്തില് ആശംസ പോയിട്ട് അങ്ങേര്‍ക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കള്‍ ഈ കമ്മിക്കു ആശംസകള്‍ ആര്‍പ്പിച്ചത് ഒട്ടും ഉചിതമല്ല’, ‘മുരളീ ഗോപി’ പ്രിത്വിരാജ് കൂട്ടുകെട്ടില്‍ ചെഗുവേരയെ പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനമാണ് രണ്ടു പേരുടെയും പോസ്റ്റ് എന്ന് മനസിലാക്കാന്‍ കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല..’, ‘ചെ ഇതു മോശായി പോയി’, ‘നമ്മുടെ നാടിനു വേണ്ടി ജീവന് കളഞ്ഞ ഒരുപാട് രക്തസാക്ഷികള്‍ ഉണ്ട് അവരെ ഒന്നും പൊക്കില്ല ! കേരളം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഇയാളെ ഒക്കെ !കഷ്ടം കെ കേളപ്പന് ഇഷ്ടം എ കെ ജി ഇഷ്ടം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്.
Discussion about this post