ഇന്ത്യയിലെ സിനിമാമാഫിയ തകര്‍ക്കാന്‍ നോക്കിയ സിനിമയാണ് മണികര്‍ണ്ണിക- ഝാന്‍സിയിലെ റാണി എന്ന സിനിമ. പക്ഷേ അവരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. മണികര്ണ്ണികയെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയെന്ന് മാത്രമല്ല സിനിമ വലിയ സാമ്പത്തികവിജയമായെന്നും കങ്കണ റണാവത് പറഞ്ഞു . അന്താരാഷ്ട്ര അംഗീകാരങ്ങള്‍ സിനിമയെത്തേടി വരുന്നു. സിനിമാ മാഫിയയുടെ മുഖമടച്ചു കിട്ടിയ അടിയാണ് മണികര്‍ണ്ണികയുടെ വിജയമെന്നും കങ്കണ റണാവത് പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടി ഭാരതഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവന് ബലിദാനം ചെയ്ത ഝാന്‍സിയിലെ മഹാറാണിയായ മണികര്‍ണ്ണികയുടെ ജീവിതം അത്യുജ്വലമായി മണികര്‍ണ്ണിക എന്ന സിനിമയില്‍ വരച്ചുകാട്ടിയിട്ടുണ്ട്. ദേശീയതയ്ക്ക് തുരങ്കം വയ്ക്കാന്‍ കാത്തിരിയ്ക്കുന്ന ബോളിവുഡ് സിനിമാ മാഫിയയ്ക്ക് പക്ഷേ മണികര്ണ്ണികയെ എങ്ങനെയെങ്കിലും ബോക്സോഫീസില്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. കഴിയുന്നത്ര വിവാദങ്ങളുണ്ടാക്കിയും കള്ളക്കഥകളിറക്കിയും ആ സിനിമയുടെ വിജയത്തെ തുരങ്കം വയ്ക്കാന്‍ പല കോണില്‍ നിന്നും കഴിയുന്നതും ശ്രമിച്ചിരുന്നു. പക്ഷേ അതിനെയെല്ലാം അതിജീവിച്ച് സാധാരണക്കാരായ ജനങ്ങള്‍ സിനിമയെ നെഞ്ചിലേറ്റിയെന്ന് കങ്കണ വ്യക്തമാക്കി.
ലോകപ്രശസ്തമായ ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായ ബുച്ചിയോണ്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമ തിരഞ്ഞെടുത്തിട്ടുണ്ട്. ഒപ്പം അലിയഭട്ടും രണ്‍വീര്‍ സിങ്ങും അഭിനയിച്ച് ജാവേദ് അക്തറിന്റെയും ശബാന ആസ്മിയുടേയും മകള്‍ സോയ അക്തര്‍ സംവിധാനം ഗള്ളി ബോയ് എന്ന സിനിമയും ഈ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് വ്യക്തമാക്കുന്നതെന്ന് കങ്കണ സൂചിപ്പിച്ചു.
ഗള്ളിബോയ് എന്ന സിനിമയെ അഭിനന്ദിയ്ക്കാന്‍ ക്യൂ നില്‍ക്കുന്നവരൊന്നും സമാനമായ അംഗീകരം ലഭിച്ച മണികര്ണ്ണികയെക്കുറിച്ച് ഒരക്ഷരം പോലും പറയുന്നില്ല എന്നത് അത്ഭുതകരമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു .
Discussion about this post