ഹെവിലൈസൻസ് ലഭിക്കാൻ എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാൻ കേന്ദ്രം.ഹരിയാന സർക്കാരിന്റെ നിർദേശപ്രകാരമാണ് എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന നിയമം ഉടൻ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എട്ടാം ക്ലാസ് പാസാകത്തതിന്റെ പേരിൽ ഹരിയാനയിലെ മേവാട്ട് മേഖലയിൽ മാത്രം നൂറുകണക്കിന് യുവാക്കൾക്ക് ലൈസൻസ് നിഷേധിക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരിയാന സർക്കാർ പുതിയ നിർദേശം മുന്നോട്ട് വച്ചത്.പുതിയ ഭേദഗതി വരുന്നതോടെ ലൈസൻസ് എടുക്കുന്നതിനുള്ള നിബന്ധനകൾ കർശനമാകുമെന്നാണ് സൂചന.ഡ്രൈവിംഗ് വൈദഗ്ധ്യത്തിന് കൂടുതൽ ഊന്നൽ നൽകിയാകും ഇനി ലൈസൻസ് നൽകുക
Discussion about this post