സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ കരുത്തരായ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ചിലി കന്നി കിരീടം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് മെസ്സിയും സംഘവും തോറ്റത്. കോപ്പയുടെ ചരിത്രത്തോളം നീളുന്ന കാത്തിരിപ്പിനാണ് ഈ കിരീട നേട്ടത്തോടെ ചിലി വിരാമമിടുന്നത്.
ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ മികവ് അവര്‍ ഫൈനലിലും കാഴ്ച്ചവെച്ചു. മികച്ച ആക്രമണങ്ങളിലൂടെയും കൃത്യമായ പ്രതിരോധത്തിലൂടെയും മുന്നേറിയ ചിലിക്ക് മുന്നില്‍ പലപ്പോഴും അര്‍ജന്റീന വിറച്ചു. മുഴുവന്‍ സമയത്തും അധികസമയത്തും ഗോള്‍രഹിത സമനിലയില്‍ തുടര്‍ന്നതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അര്‍ജന്റീനയ്ക്കായി കിക്കെടുത്ത മെസി ലക്ഷ്യം കണ്ടു. എന്നാല്‍ ഹിഗ്വെയ്‌നും ബനേഗയും കിക്കുകള്‍ പാഴാക്കി ചിലിയ്ക്കായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കാണുകയും ചെയ്തു.
22 വര്‍ഷത്തിനുശേഷം കോപ്പ തിരിച്ചുപിടിക്കാമെന്ന അര്‍ജന്റീനയുടെ സ്വപ്‌നങ്ങളാണ് ചിലി തകര്‍ത്തത്.
Discussion about this post