അമേരിക്കയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും വിധത്തില്‍ ഭീഷണിയോ , അക്രമങ്ങളോ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം അമേരിക്കയുടെ ഡ്രോണിനെ ഇറാന് തകര്‍ത്തിരുന്നു. അമേരിക്ക എന്ത് തീരുമാനിച്ചാലും ശരി. ഇറാന്റെ അതിര്‍ത്തി ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്ത് നിന്നും ഏത് തരത്തിലുള്ള ഭീഷണി വന്നാലും അക്രമങ്ങളുണ്ടായാലും ശക്തമായ തിരിച്ചടി രാജ്യം നല്‍കുമെന്ന് വിദേശകാര്യ വക്താവ് അബ്ബാസ് മൂസാവി പറഞ്ഞു.
ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം അമേരിക്ക – ഇറാന് രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധമുണ്ടായേക്കാമെന്ന ആശങ്ക ശക്തമായിരിക്കുന്ന സമയത്താണ് ഇറാന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു മുന്നറിയിപ്പ് വന്നിരിക്കുന്നത് .
കഴിഞ്ഞ ദിവസം ഇറാനെ ആക്രമിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പ്രസിഡന്റ് ട്രംപ് സൈനിക ജനറല്‍മാരോട് സംസാരിച്ച് ആക്രമണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അമേരിക്കയുടെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍ ആണെന്നും ട്രംപ് അറിയിച്ചിരുന്നു.
Discussion about this post