സംസ്ഥാനത്ത് 351 സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് വിഷയം പഠിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പ്രധാനവിഷയമായി പഠിച്ചവരും ബി എഡുമുള്ള അധ്യാപകരില്ല. എയ്ഡഡ് സ്കൂള്‍ കൂടി കണക്കിലെടുത്താല്‍ മറ്റുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. മിക്ക ജില്ലകളിലും ഇംഗ്ലീഷ് വിഷയം പഠിപ്പിക്കുന്നതിനായി അധ്യാപകരില്ല.
2003 ല്‍ ഇംഗ്ലീഷ് ഭാഷാവിഷയമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. കൂടുതല്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണമെന്നതിനാല് ഇത് പ്രാവര്‍ത്തികമാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞട്ടില്ല.
ഭാഷാ വിഷയങ്ങള്‍ക്ക് അധ്യാപകരെ നിയമിക്കുന്നത് പിരിയഡ് അനുസരിച്ചാണ്. എന്നാല്‍ ഇംഗ്ലീഷ് വിഷയം ഇപ്പോള്‍ കോര്‍ സബ്കജ്റ്റ് വിഭാഗത്തിലാണ്. അതിനാല്‍ തന്നെ ഡിവിഷന് അനുസരിച്ചാണ് അധ്യാപക നിയമനം വരുന്നത്. അഞ്ച് ഡിവിഷനില്‍ ഒരു അദ്ധ്യാപകന് എന്നതാണ് കണക്ക്.
എട്ട് – ഒമ്പത് ക്ലാസ്സുകളില്‍ ഒരു ഡിവിഷനാണ് ഉള്ളതെങ്കില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി അധ്യാപകനെ നിയമിക്കാനോ സ്ഥിരപ്പെടുത്താനോ പാടുള്ളതല്ല. അതുകൊണ്ട് ബാക്കി വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ ഇംഗ്ലീഷ് പഠിപ്പിക്കേണ്ട അവസ്ഥയിലാണ്.
ഇതിനെപറ്റി വിദ്യാഭ്യാസ വകുപ്പിന് ബോധ്യമുണ്ടെങ്കിലും സാമ്പത്തിക ബാധ്യത വരുന്നതിനാലാണ് നടപടി സ്വീകരിക്കാത്തത് എന്നാണ് അധികൃതരുടെ വിശദീകരണം .
സ്കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ,ഹൈ ടെക് ക്ലാസ് മുറികള്‍ക്കുമായി കോടികള്‍ ചിലവിടുമ്പോള്‍ അധ്യാപക നിയമനത്തിനായി സങ്കുചിത മനോഭാവം പുലര്‍ത്തുന്നത് വിരോധാഭാസമാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post