ഇതിനിടെ ആക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ നീക്കങ്ങളുണ്ടെന്ന വിലയിരുത്തലുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. മസൂദ് അസറിനെ മോദിഫൈഡ് ഇന്ത്യ വെറുതെ വിടില്ല എന്നതിന്റെ തെളിവാണ് ആക്രമണമെന്നാണ് ചിലരുടെ വിലയിരുത്തല്‍. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. സത്യം പുറം ലോകം അറിയിക്കാതെ മൂടിവെക്കാനാണ് പാക് ഭരണകൂടം മാധ്യമങ്ങളെ വിലക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ ബെല്ലാക്കോട്ടെ ഭീകരകേന്ദ്രം ഇന്ത്യന്‍ സൈന്യം തകര്‍ത്ത സംഭവം മാധ്യമ റിപ്പോര്‍ട്ട് ആവാതിരിക്കാന്‍ പാക്കിസ്ഥാന് ഭരണകൂടം രംഗത്തെത്തിയിരുന്നു.
ഇന്നലെ രാത്രിയിലാണ് ഭീകരവാദസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ സ്ഫോടനം നടന്നത്. ആശുപത്രിയില്‍ സ്ഫോടനം നടന്ന വിവരം ചിലര്‍ ട്വിറ്ററിര്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സ്ഫോടനം നടന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നും സംഭവസ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റുവെന്നും ഇതില്‍ മസൂദ് അസര്‍ ഉള്‍പ്പെടുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post