ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെപ്പറ്റിയും നോട്ടുപരിഷ്‌കരണത്തെപ്പറ്റിയുമൊക്കെ വാര്‍ത്തകള്‍ നല്‍കാന്‍ കോണ്‍ഗ്രസ്സ് ഉപയോഗിച്ചു എന്ന ആരോപണമുള്ള ലണ്ടന്‍ കേന്ദ്രീകൃതമായ വാര്‍ത്താ ശൃംഖല ഇപ്പോള്‍ എന്തുചെയ്യുകയാണെന്ന് അന്വേഷിച്ചുപോയവര്‍ക്ക് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കപില്‍ സിബലും ഗുലാം നബി ആസാദും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ നേതാക്കള്‍ പലതവണ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ സൂത്രധാരരായ വാര്‍ത്താ ശൃംഖല ഉടമസ്ഥര്‍ ഇപ്പോള്‍ ലൈംഗിക മസാജ് സേവനങ്ങള്‍ നല്‍കുന്ന ബിസിനസ് നടത്തുകയാണെന്ന് ദേശീയമാദ്ധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
നോട്ടുപരിഷ്‌കരണത്തെത്തുടര്‍ന്ന് ഗുജറാത്തിലെ ബിജേപി പ്രവര്‍ത്തകരിലൊരാള്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ വ്യവസ്ഥയില്‍ നിരോധിച്ച നോട്ടുകള്‍ വാങ്ങിയെന്ന സ്റ്റിങ്ങ് ഓപ്പറെഷന്‍ ഈ ചാനലിന്റേതാണ് എന്ന് പറഞ്ഞ് ഒരു വീഡിയോ കപില്‍ സിബല്‍, ഗുലാം നബി ആസാദ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. അതിനു ശേഷം ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് ഹെഡ്ക്വാട്ടേഴ്‌സില്‍ വച്ച് ബിജെപിയുടേ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഉന്നതോദ്യോഗസ്ഥരെ ഉപയോഗിച്ച് നോട്ടുകള്‍ മാറിയെടുത്തു എന്ന വാര്‍ത്ത ടി എന്‍ എന്‍ വേള്‍ഡ് ന്യൂസ് പുറത്തുവിട്ടെന്ന് പറഞ്ഞ് വീണ്ടും കപില്‍ സിബല്‍ വാര്‍ത്താസമ്മേളനം നടത്തി. അതില്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പേരും സിബല്‍ വലിച്ചിഴച്ചിരുന്നു.
രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്നേ കപില്‍ സിബല്‍ കഴിഞ്ഞ ജനുവരി 21ന് ലണ്ടനില്‍ വച്ച് വേറൊരു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ ഹാക്ക് ചെയ്യാനാകും എന്ന ആരോപണവുമായി അമേരിക്കയില്‍ നിന്നുള്ള വിദഗ്ധന്‍ എന്നവകാശപ്പെടുന്ന ഒരാളെ സ്‌കൈപ്പിലൂടെ പങ്കെടുപ്പിച്ച് നടത്തിയ ആ വാര്‍ത്താസമ്മേളനം ഫേസ്്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തതും ട്രൈകളര്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് വേള്‍ഡ് എന്ന ഈ ഓണ്‍ലൈന്‍ ചാനലിന്റെ പേജിലൂടെയായിരുന്നു.
ഈ ട്രൈകളര്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് ആരുടേതാണ് എന്ന അന്വേഷണം ദേശീയമാദ്ധ്യമങ്ങള്‍ നടത്തിയപ്പോള്‍ റുമേനിയന്‍ പൌരയായ ഡയാന ഐറീന ബിസിന്‍ എന്ന സ്ത്രീയിലാണ് എത്തിനിന്നത്. ട്രൈകളര്‍ നെറ്റ്‌വര്‍ക്ക് യൂസ് എന്ന കമ്പനി ബ്രിട്ടനിലെ കമ്പനീസ് ഹൗസില്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത് ഇവരുടെ പേരിലാണ്. ഇവരുടെ ലിങ്ക്ഡിന്‍ പ്രൊഫൈലിലും അവര്‍ ഈ ന്യൂസിന്റെ ഡയറക്ടര്‍ ആണെന്ന് പരിചയപ്പെടുത്തുന്നുണ്ട്. ഇവരുടെ അഡ്രസ്സായി നല്‍കിയിരിയ്ക്കുന്നത് യഥാര്‍ത്ഥ അഡ്രസ്സ് അല്ലെന്നും ഇതുപോലെ കമ്പനികള്‍ തുറക്കുവാന്‍ വാടകയ്ക്ക് എടുക്കാവുന്ന പോസ്റ്റ് ബോക്‌സ് അഡ്രസ്സ് ആണെന്നുമാണ് വ്യക്തമാകുന്നത്.
ഈ ചാനലില്‍ വാര്‍ത്ത വായിച്ചതായി കാണുന്ന അവതാരിക യഥാര്‍ത്ഥത്തില്‍ ലണ്ടനില്‍ ചെറുകിട അഭിനയത്തിനുള്ള അവസരങ്ങള്‍ തേടുന്ന ഒരു നടിയാണെന്നും ജേര്‍ണലിസ്റ്റ് അല്ലെന്നും തെളിവുകള്‍ പുറത്തുവന്നു. ഒപ്പം ഈ ന്യൂസിന്റെ വെബ്‌സൈറ്റ് അഡ്രസ്സും കള്ളമാണെന്ന് തെളിയുകയുണ്ടായി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വെബ്‌സൈറ്റും യൂട്യൂബ് ചാനലും പൂട്ടുകയുമുണ്ടായി.
ഒരു തെളിവുകളും അവശേഷിക്കാതെയായപ്പോള്‍ ഈ ട്രൈകളര്‍ ന്യൂസിന്റെ ഉടമസ്ഥയായ റുമേനിയന്‍ പൌരയായ ഡയാന ഐറീന ബിസിന്‍ ആരാണെന്ന് തിരക്കിയപ്പോഴാണ് ലണ്ടനിലെ സൌത്ത് കെന്‍സിംഗ്ടണ്‍ എന്ന സ്ഥലത്ത് ലൈംഗിക മസാജ് പാര്‍ലര്‍ നടത്തുകയാണ് അവരുടെ മറ്റൊരു ജോലി എന്ന് തെളിഞ്ഞത്. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കമ്പനി രജിസ്‌റ്റ്രെഷന്‍ വകുപ്പായ കമ്പനീസ് ഹൗസില്‍ അന്വേഷിച്ചപ്പോള്‍ ട്രൈകളര്‍ ന്യൂസ് നെറ്റ്‌വര്‍ക്കിന്റേയും, ഇവാസ് താന്തിക് മസാജ് പാര്‍ലറിന്റേയും ഉടമസ്ഥ ഒരേയാളാണെന്ന് വിവരാവകാശരേഖകള്‍ തെളിയിച്ചത്. വിവിധ വെബ്‌സൈറ്റുകളില്‍ തങ്ങള്‍ നല്‍കുന്ന ലൈംഗികസേവനങ്ങളെപ്പറ്റി പരസ്യം ചെയ്തിട്ടുമുണ്ട് ഇവരെന്ന് ചില ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോണ്‍ഗ്രസ്സ് മാത്രമല്ല, ആം ആദ്മി പാര്‍ട്ടിയും വ്യാപകമായി ട്രൈകളര്‍ ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. വാടകയ്‌ക്കെടുത്ത രണ്ട് വെള്ളക്കാരികളെ ഉപയോഗിച്ച് തട്ടിക്കൂട്ടിയ ഈ വാര്‍ത്തകള്‍ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമായ തിരഞ്ഞെടുപ്പിനെത്തന്നെ അട്ടിമറിയ്ക്കാന്‍ ഉപയോഗിയ്ക്കുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ്സിനെതിരേയും കപില്‍സിബലിനെതിരെയും ഉയരുന്ന ആരോപണം.
Discussion about this post