ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ.പൊതു വിതരണ സംവിധാനം വഴിയുളള റേഷൻ രാജ്യത്തിന്റെ ഏത് ഭാഗത്തും ലഭ്യമാക്കാനാണ് ലക്ഷ്യം. ഒരു വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാകാനാണ് ഉദ്ദേശിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും ഇത് പ്രയോജനപ്പെടും. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പാവപ്പെട്ടവർക്കും പദ്ധതി ആശ്വാസമാകും.കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രി രാം വിലാസ് പാസ്വന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഭക്ഷ്യ സെക്രട്ടറിമാരും, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ,സെൻട്രൽ വെയർ ഹൗസിംഗ് കോ ഓപ്പറേഷൻ, സ്റ്റേറ്റ് വെയർ ഹൗസിങ്ങ് കോർപ്പറേഷൻ പ്രതിനിധികളും പങ്കെടുത്തു
Discussion about this post