17 ഒ.ബി.സി വിഭാഗങ്ങളെ പട്ടിക ജാതിയിൽ ചേർത്ത് ഉത്തർ പ്രദേശ് സർക്കാർ. കശ്യപ്,മല്ല, കുമാർ, രാജ് ബാർ, പ്രജാപതി പോലുളള 17 വിഭാഗങ്ങളെയാണ് പട്ടിക ജാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് തീരുമാനം എടുത്തിരിക്കുന്നത്.
പട്ടിക ജാതിയാണെന്ന് സർട്ടിഫിക്കറ്റ് 17 വിഭാഗങ്ങൾക്കും കൈമാറണമെന്ന് ജില്ലാ ഓഫീസർമാർക്ക് മനിർദ്ദേശം ലഭിച്ചു കഴിഞ്ഞു. ഈ തീരുമാനം വെളളിയാഴ്ചയാണ് ഉത്തർപ്രദേശ് സർക്കാർ പുറത്ത് വിട്ടത്.
എസ്.സി ലിസ്റ്റിലുളളവരെ ഒ.ബി.സി വിഭാഗത്തിന് കീഴിൽ കൊണ്ടുവന്നിരുന്നു.
Discussion about this post