ന്യൂഡൽഹി: ബി ജെ പി ക്ക് കേവല ഭൂരിപക്ഷം കിട്ടാതിരുന്ന സാഹചര്യത്തിൽ, എന്തെങ്കിലും തിരിമറികൾ നടന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമോ എന്ന ഭയത്തെ തുടർന്ന് പാടെ തകർന്നതിനു ശേഷം തിരിച്ചു കയറി ഓഹരിവിപണി. മോദി പ്രധാനമന്ത്രി ആകും എന്ന് ഉറപ്പായതോടെ റെക്കോർഡ് നേട്ടത്തിലാണ് ഓഹരി വിപണി ഇപ്പോൾ എത്തിയിരിക്കുന്നത്.
ഇതോടുകൂടി സെൻസെക്‌സ് 1,720 പോയിൻ്റിലധികം അതായത് 2 ശതമാനത്തിലധികം ഉയർന്ന് ലൈഫ് ടൈം ഇൻട്രാ-ഡേ റെക്കോർഡിലെത്തി. ബിഎസ്ഇ സെൻസെക്‌സ് 1,720.8 പോയിൻ്റ് ഉയർന്ന് 76,795.31 എന്ന റെക്കോർഡ് ഉയരത്തിലും , എൻഎസ്ഇ നിഫ്റ്റി 498.8 പോയിൻ്റ് ഉയർന്ന് 23,320.20 എന്ന നിലയിലും എത്തുകയുണ്ടായി.
വിപണി എത്ര മാത്രം നരേന്ദ്ര മോദി എന്ന നേതാവിനെ ആഗ്രഹിക്കുന്നുവെന്നും, രാഹുൽ ഗാന്ധി എന്ന നേതാവിനെ എത്ര മാത്രം ഭയപ്പെടുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് റിസൾട്ട് വരുന്ന ദിവസത്തെ ഓഹരിവിപണി തകർച്ചയും, തുടർന്ന് നരേന്ദ്ര മോദി തിരിച്ചു വന്നപ്പോൾ ഉള്ള ഉയർച്ചയും.
Discussion about this post