ന്യൂഡൽഹി: ബോളിവുഡ് താരവും നിയുക്ത എംപിയുമായ കങ്കണ റണാവതിനെ മർദ്ദിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥ അറസ്റ്റിൽ. സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗർ ആണ് അറസ്റ്റിലായത്. ഛണ്ഡീഗഡ് പോലീസാണ് കുൽവീന്ദറിനെതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥയ്‌ക്കെതിരെ കങ്കണ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കുൽവീന്ദറിനെ വിശദമായി ചോദ്യം ചെയ്യും. വൈദ്യപരിശോധനയുൾപ്പെടെ നടത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കുൽവീന്ദർ കങ്കണയെ മർദ്ദിച്ചത്. തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കങ്കണ. ഇതിനിടെ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ചായിരുന്നു കങ്കണയ്ക്ക് മർദ്ദനമേറ്റത്.
Discussion about this post