സഹജീവിയായും അരുമയായും കാവൽക്കാരനായും മനുഷ്യനൊപ്പം വളരെ പണ്ടേ കൂടിയവരാണ് നായ്ക്കൾ. ശ്വാനവർഗത്തിലെ പലവർഗക്കാരും മനുഷ്യകുലത്തിന്റെ വളർച്ചയ്‌ക്കൊപ്പം പല പല റോളുകളിലുണ്ടായിരുന്നു. അന്നും അന്നും എന്നും മനുഷ്യന് ഏറെ കൗതുകമുള്ള ശ്വാനഇനമാണ്. റോട്ട് വീലർ…ദ കില്ലർ ഡോഗ്. ശ്വാനവർഗത്തിലെ കൊടും ഭീകരനാണെന്നും കണ്ണിൽ ചോരയിലാത്തവനാണെന്നും രക്തം കണ്ട് അറപ്പ് മാറിയവനാണെന്നും അങ്ങനെ പല പല സവിശേഷതകൾ മനുഷ്യൻ തന്നെ റോട് വീലറിന് ചാർത്തി നൽകിയിട്ടുണ്ട്.
എന്നാൽ സത്യത്തിൽ ഈ പ്രചരണങ്ങൾ പൂർണമായും കള്ളമെന്ന് പറയാൻ സാധിക്കില്ല. റോട്ട് വീലർ വർഗത്തിന്റെ അടിസ്ഥാന സ്വഭാവമേ ശൗര്യമാണ്… ആത്മവിശ്വാസത്തിനും ബുദ്ധിശക്തിക്കും പേരുകേട്ട ഇനമാണ് റോട്ട് വീലേർസ്. ഈ ഗുണം കൊണ്ട് ഒക്കെ തന്നെയാണ് ഒന്നാം ലോകമഹായുദ്ധത്തിനും രണ്ടാം മഹായുദ്ധത്തിനും പോലീസ് നായ്ക്കളായി റോട്ട് വീലറുകളെ ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും അക്രമണകാരിയായ പട്ടികളിൽ രണ്ടാം സ്ഥാനമാണ് റോട് വീലറുകൾക്ക്. പക്ഷേ അത്ര പേടിക്കാനില്ല കൃത്യമായി ട്രെയിനിംഗ് നൽകിയാൽ ഇവയെ പോലെ പാവത്തുങ്ങൾ വേറെയില്ല. അങ്ങ് തൃശൂരിൽ പാപ്പം തിന്നാൽ കൈ കൊട്ടിയ്ക്കുന്ന രജനിആന്റിക്കൊപ്പം ഓമനയോടെ നിൽക്കുന്ന ഡോറയെന്ന റോട്ട് വീലറുടെ വീഡിയോ കണ്ടിട്ടില്ലേ.. അത്രയേ ഉള്ളൂ അവർ ആത്മാർത്ഥ ഇച്ചിരി കൂടിപോയി.
ശരിയായി ട്രെയിംഗ്് തന്നാൽ ഏൽപ്പിക്കുന്ന എന്തും നല്ല വെടിപ്പായി തന്നെ ചെയ്യാൻ റോട്ട് വീലറോളം ഒരു നായ ഇനവും വളർന്നിട്ടില്ല. ഒന്നിനെയും പേടിയില്ലാത്ത എനർജി അൽപ്പം കൂടുതലുള്ള ഇവയ്ക്ക് ഒരിടത്ത് അടങ്ങി ഇരിക്കാനേ ഇഷ്ടമല്ല.. അത് കൊണ്ട് തന്നെ വീട്ടിൽ വളർത്തുകയാണെങ്കിൽ ഇടയ്ക്കിടെ നല്ല വ്യായാമം ചെയ്യിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ജർമ്മനിയാണ് ശരിക്കും റോട് വീലറിന്റെ ജന്മസ്ഥലം. മദ്ധ്യവർഗക്കാരായ മനുഷ്യർ നായ്ക്കളെ വീടിനകത്ത് എത്തിച്ച് വളർത്തി തുടങ്ങിയ കാലത്ത് ഇവ ലോകത്തിന്റെ പലഭാഗത്തും എത്തിപ്പെടുകയായിരുന്നു. 8 മുതൽ 10 വയസ് വരെയാണ് ആയുർ ദൈർഘ്യം. ആൺ റോട്ട് വീലറുകൾക്ക് 61 മുതൽ 69 സെ.മി വരെ ഉയരവും 43 മുതൽ 59 വരെ ഭാരവും വയ്ക്കും. പെൺ റോട്ട് വീലറുകൾക്ക് 56 മുതൽ 63 സെ.മി വരെ ഉയരവും 38 മുതൽ 52 കിലോ വരെ ഭാരവും വയ്ക്കും. കറുത്ത നിറത്തിൽ കാണപ്പെടുന്ന റോട്വീലറുകൾക്ക് കാരിരുമ്പിന്റെ ശക്തിയാണ്. സൗന്ദര്യവും കരുത്തും ഒരുപോലെ പ്രകടിപ്പിക്കുന്നതാണ് പ്രത്യേകത. അത് കൊണ്ട് തന്നെ റോഡ് വീലറിന്റെ വില അൽപ്പം കൂടും. മറ്റ് നായ്ക്കളെ അപേക്ഷിച്ച് കടിച്ച് കീറാൻ കരുത്തുള്ള താടിയെല്ലുകളും ഇവയുടെ സവിശേഷതയാണ്. ഒരു കാറ് പോലും ഒറ്റയ്ക്ക് കെട്ടിവലിയ്ക്കാൻ ഇവയ്ക്ക് കഴിയും.
മൃഗാരാധകരുടെ ഏറെ പ്രിയപ്പെട്ട ഇനമാണ് ഇവ.എന്നാൽ, തിര നിറച്ച തോക്കിനേക്കാൾ അപകടകാരിയെന്ന വിശേഷണവും ഇവർക്കുണ്ട്. അതിലിത്തിരി സത്യമുള്ളത് കൊണ്ടുതന്നെ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഞങ്ങളെ നിരോധിച്ചിട്ടുണ്ട്.. എന്ത് ചെയ്യാം സൗന്ദര്യവും കരുത്തും ഇവയ്ക്ക് ശാപമായിപ്പോയി.
Discussion about this post