തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. സർക്കാരിന്റെ പ്രൊഗ്രസ് റിപ്പോർട്ട് പ്രകാശനത്തിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോൽവിയിൽ സിപിഎമ്മിനെ ഗീവർഗീസ് മാർ കൂറിലോസ് വലിയ രീതിയിൽ വിമർശിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിന് നിലവാര തകർച്ചയാണ്. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവർഗീസ് മാർ കൂറിലോസ് കുറ്റപ്പെടുത്തിയിരുന്നു.
കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ട്. രണ്ടാം പിണറായി സർക്കാരിന് നിലവാരത്തകർച്ചയുണ്ടായി. മന്ത്രിമാരുടെ പ്രകടനം ദയനീയമായി. ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാതചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥവരുമെന്നും ഗീവർഗീസ് കൂറിലോസ് വിമർശിച്ചിരുന്നു.
Discussion about this post