പത്തനംതിട്ട: അനധികൃതമായി സ്ഥാപിച്ച പാർട്ടിക്കൊടികൾ നീക്കം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷമിയുമായി സിപിഎം പ്രവർത്തകർ. കോന്നി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം അനധികൃതമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടികൾ നീക്കം ചെയ്തിരുന്നു. പത്തനംതിട്ട തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് ഭീഷണി മുഴക്കിയത്. സ്ഥലത്ത് സിപിഎം പ്രവർത്തകർ വീണ്ടും ബലമായി കൊടികൾ സ്ഥാപിച്ചു.
നിങ്ങൾ കാടിന്റെ സേവകരാണെങ്കിൽ അതു ചെയ്‌തോണം. നാട്ടിലിറങ്ങി സേവിക്കാൻ വന്നാൽ വിവരമറിയും. യൂണിഫോമിൽ കേറി തല്ലാത്തത് ഇടതുപക്ഷ പ്രസ്ഥാനം ഈ കേരളത്തിൽ ഭരിക്കുന്നതുകൊണ്ടാണ്. ഞങ്ങൾ സമാധാനപരമായി സമരങ്ങളും പോരാട്ടങ്ങളും സംഘടനയും രൂപീകരിക്കും. അതിനെതിരെ വന്നാൽ യൂണിഫോമിടാത്ത സമയമുണ്ടല്ലോ അത് ഓർമവച്ചോളൂ.എന്നും ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കി.
ഇതിന് മുൻപ് മുറിച്ചിട്ട തടികൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രാദേശിക നേതാക്കൾ തടയുകയും വെട്ടുകത്തി വീശുകയും ചെയ്തിരുന്നു.
Discussion about this post