ഡർഹം: ഭാഗധേയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ശ്രീലങ്ക വെസ്റ്റിൻഡീസിനെ 23 റൺസിന് പരാജയപ്പെടുത്തി. ശ്രീലങ്കയുടെ 338 റൺസ് പിന്തുടർന്ന വിൻഡീസ് പോരാട്ടം നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315ൽ അവസാനിച്ചു. 103 പന്തിൽ 118 റൺസുമായി പൊരുതിയ നിക്കോളാസ് പൂരാന്റെ ഇന്നിംഗ്സ് പാഴായി.
51 റൺസുമായി ഫാബിയാൻ അലനും പൂരാനൊപ്പം പൊരുതി നോക്കിയെങ്കിലും ഭാഗ്യം ലങ്കയ്ക്കൊപ്പമായിരുന്നു. 3 വിക്കറ്റ് നേടിയ ലസിത് മലിംഗയാണ് ലങ്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. 18 മാസത്തെ ഇടവേളക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ ആദ്യ ഓവർ എറിഞ്ഞ ഏയ്ഞ്ചലോ മാത്യൂസ് നിക്കോളാസ് പൂരാനെ പുറത്താക്കിയത് കളിയിലെ വഴിത്തിരിവായി.
അവിഷ്ക ഫെർണാണ്ടോയുടെ 104 റൺസിന്റെ ബലത്തിലാണ് ലങ്ക 338 റൺസ് സ്കോർ ചെയ്തത്. ഫെർണാണ്ടോ തന്നെയാണ് മാൻ ഒഫ് ദ് മാച്ച്.
നിർണ്ണായകമായ മത്സരത്തിൽ നാളെ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ബിർമിംഗ്ഹാമിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.00 മണിക്ക് മത്സരം ആരംഭിക്കും.
Discussion about this post