മലപ്പുറം: പറവൂര്‍ മോഡല്‍ പീഡനം മലപ്പുറത്തും. ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ നാല്പതോളംപേര്ക്ക് കാഴ്ചവെച്ച മാതാപിതാക്കള്‍ പിടിയിലായി. കോട്ടയ്ക്കല്‍ പുലിക്കോട് സ്വദേശിനിയായ 12വയസ്സുകാരിയും ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയെയാണ് മാതാപിതാക്കള്‍ പലര്‍ക്കും കാഴ്ചവെച്ചത് വര്‍ഷങ്ങളായി ഇവര്‍ ഇത്തരത്തില്‍ കുട്ടിയെ പണത്തിനായി പലര്‍ക്കും സമര്‍പ്പിച്ചുവെന്നാണ് അറിയുന്നത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്ഡ്ലൈന് അധികൃതരുടെ സംരക്ഷണയിലാണ് ഉള്ളത്.
കുട്ടിയുടെ മാതാവും ലൈംഗികതൊഴിലാളിയാണെന്നാണു ലഭിക്കുന്ന വിവരം. മൂവായിരം മുതല്‍ അയ്യായിരം രൂപവരെയാണു ഫീസായി വാങ്ങിയിരുന്നതെന്നും കുട്ടി ചൈല്ഡ്ലൈന് മൊഴിനല്‍കി. പിതാവും മാതാവുംചേര്‍ന്നു നടത്തിയ ഈ ലൈംഗിക ബിസ്സിനസ്സിന് കോട്ടയ്ക്കല്‍ കേന്ദ്രീകരിച്ച് നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് കുട്ടികളില്‍ മൂന്നാമത്തെ കുട്ടിയാണ് ചൈല്‍ഡ്ലെന്‍ സംരക്ഷണയില്‍ ഉള്ളത്. മാതാവും പിതാവും കസ്റ്റഡിയിലായതിനാല്‍ മറ്റുള്ള കുട്ടികളേയും ഇന്നു ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി മുമ്പാകെ ഹാജരാക്കുമെന്നു ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അന്വര്കാരക്കാടന് പോലീസിനോട് പറഞ്ഞു.
ആറാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വല്ലപ്പോഴുമേ സ്കൂളില്‍പോകാറുള്ളു. കുട്ടി പല ക്ഌസിലും തോല്‍ക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗികതയെ കുറിച്ച് അരിവില്ലെന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പറയുന്നു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്ഡ്ലൈന് സീനിയര്‍ കൗണ്‍സിലര്‍ മുഹ്സിന്‍പരി, രജീഷ്ബാബു പട്ടത്ത്, റൂബിരാജ്, റാഷീദ് എന്നിവര്ചേര്ന്നാണു കുട്ടിയെ വാടക ക്വാര്ട്ടേഴ്സില്വെച്ചു കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ കോട്ടയ്ക്കല്‍ പോലീസ് സറ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണു ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടേ പരാതിയില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ മാതാപിതാക്കള്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരോട് കയര്‍ക്കാനും ശ്രമിച്ചു. മറ്റുള്ള കുട്ടികളുടെ മൊഴി ഇന്ന് ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി രേഖപ്പെടുത്തും. സംഭവത്തില്‍ മജിസ്ട്രേറ്റ് നേരിട്ട് മൊഴിയെടുക്കണമെന്നാണ് ചൈല്ഡ്വെല്ഫെയര്കമ്മിറ്റിയും ചൈല്‍ഡ് ലൈനും ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post