ഓര്‍ത്തോഡോക്സ്- യാക്കോബായ സഭാ തര്‍ക്ക കേസില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടി. വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പ് നല്കി.
കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോ എന്ന് ചോദിച്ച കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി
Discussion about this post