തിരുവനന്തപുരം: മഴക്കുറവ് മൂലം സംസ്ഥാനത്തെ ഡാമുകൾ വറ്റി വരളുന്നു. കേരളം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഡാമുകളിൽ ബാക്കിയുളൂവെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഇത് ഡാമുകളുടെ ജലസംഭരണ ശേഷിയുടെ പകുതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ ഇനിയും പെയ്തില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും. ജല നിയന്ത്രണവും ലോഡ് ഷെഡ്ഡിംഗും അടക്കമുള്ളവ ആവശ്യമായി വന്നേക്കാം.
Discussion about this post