ബിർമിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരായ നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ കുൽദീപ് യാദവിനും ഫോം കണ്ടെത്താൻ വിഷമിക്കുന്ന കേദാർ ജാദവിനും പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തികും സ്റ്റാർ പേസർ ഭുവനേശ്വർ കുമാറും ടീമിൽ സ്ഥാനം കണ്ടെത്തി.
ടീമുകൾ
ഇന്ത്യ: ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര
ബംഗ്ലാദേശ്: തമീം ഇക്ബാൽ, സൗമ്യ സർക്കാർ, ഷാകിബ് അൽ ഹസ്സൻ, മുഷ്ഫികുർ റഹിം, ലിട്ടൻ ദാസ്, മൊസാദെക് ഹുസൈൻ, ഷബീർ റഹ്മാൻ, മുഹമ്മദ് സെയ്ഫുദീൻ, മഷ്രാഫീ മൊർത്താസ, റുബെൽ ഹുസൈൻ, മുസ്താഫിസുർ റഹ്മാൻ
Discussion about this post