മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ ആര്‍എസ്എസെന്ന പരാമര്‍ശത്തിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയില്‍ ഹാജരായി. മുബൈ മസ്കോണ്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് സംഘടനയുടെ പ്രവര്ത്തകന് എതിരെ നടത്തിയ ആരോപണവുമായി ബന്ധപ്പെട്ടുളള കേസില്‍ ആണ് യെച്ചൂരി കോടതിയിലെത്തിയത്.
ഫിബ്രുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്.രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, സീതറാം യെച്ചൂരി എന്നിവര്‍ക്കെതിരെ രാഷ്ട്രീയ സേവാ സംഘം പ്രവര്ത്തകന് ധ്രുതി മാന്‍ ജോഷിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം,ഇതേ കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു.എന്നാല്‍ കോടതിയ്ക്ക് മുന്‍പാകെ കുറ്റം സമ്മതിക്കാന്‍ രാഹുല്‍ തയ്യാറായില്ല. 15000 രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് കോടതി രാഹുലിനെ വിട്ടയച്ചത്.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വീട്ടിനു മുന്പില് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.
Discussion about this post