ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കോൺഗ്രസ്സിൽ ഉടലെടുത്ത പ്രതിസന്ധി തുടരുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് ആസാമിന്റെ ചുമതല രാജി വെച്ചു.
ആസാമിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് അദ്ദേഹം രാജി വെച്ചത്. കോൺഗ്രസ്സ് ദേശീയ അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഔദ്യോഗികമായി ഒഴിഞ്ഞ സാഹചര്യത്തിലാണ് റാവത്തിന്റെ രാജി.
രാഹുൽ ഗാന്ധിയുടെ രാജി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post